“പത്തു കഷണങ്ങൾ നീ എടുത്തുകൊള്ളൂ. കാരണം ഇസ്രായേലിന്റെ ദൈവമായ യഹോവ ഇങ്ങനെ പറയുന്നു: ‘ഞാൻ ഇതാ, രാജ്യം ശലോമോന്റെ കൈയിൽനിന്ന് കീറിയെടുക്കുന്നു! പത്തു ഗോത്രം ഞാൻ നിനക്കു തരും.+
15 അങ്ങനെ ജനത്തിന്റെ അപേക്ഷ രാജാവ് തള്ളിക്കളഞ്ഞു. സത്യദൈവം ശീലോന്യനായ അഹീയയിലൂടെ നെബാത്തിന്റെ മകനായ യൊരോബെയാമിനോടു പറഞ്ഞ വാക്കുകൾ നിവർത്തിക്കാനായി,+ യഹോവയാണ് ഇങ്ങനെയെല്ലാം സംഭവിക്കാൻ ഇടവരുത്തിയത്.+