-
2 ദിനവൃത്താന്തം 34:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 എന്നാൽ യഹോവയോടു ചോദിക്കാൻ നിങ്ങളെ അയച്ച യഹൂദാരാജാവിനോടു നിങ്ങൾ പറയണം: “രാജാവ് വായിച്ചുകേട്ട കാര്യങ്ങളെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നത് ഇതാണ്:+ 27 ‘ഈ സ്ഥലത്തിനും ഇവിടെയുള്ള ആളുകൾക്കും എതിരെ ഞാൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ നീ ഹൃദയപൂർവം പശ്ചാത്തപിക്കുകയും* ദൈവസന്നിധിയിൽ സ്വയം താഴ്ത്തുകയും ചെയ്‌തു. നീ വസ്‌ത്രം കീറി എന്റെ മുമ്പാകെ വിലപിച്ചു. അതുകൊണ്ട് നിന്റെ അപേക്ഷ ഞാനും കേട്ടിരിക്കുന്നു+ എന്ന് യഹോവ പറയുന്നു.
-