-
ഉൽപത്തി 18:23-25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 അപ്പോൾ അബ്രാഹാം അടുത്ത് ചെന്ന് ദൈവത്തോടു ചോദിച്ചു: “ദുഷ്ടന്മാരുടെകൂടെ നീതിമാന്മാരെയും അങ്ങ് നശിപ്പിച്ചുകളയുമോ?+ 24 ആ നഗരത്തിൽ 50 നീതിമാന്മാരുണ്ടെന്നിരിക്കട്ടെ. അങ്ങ് അതിലെ ജനങ്ങളെയെല്ലാം നശിപ്പിക്കുമോ? അവിടത്തെ 50 നീതിമാന്മാരെപ്രതി അങ്ങ് ആ സ്ഥലത്തോടു ക്ഷമിക്കില്ലേ? 25 നീതിമാന്മാരെ ദുഷ്ടന്മാരുടെകൂടെ നശിപ്പിച്ചുകൊണ്ട് ഈ വിധത്തിൽ പ്രവർത്തിക്കാൻ അങ്ങയ്‌ക്കു കഴിയില്ലല്ലോ! അങ്ങനെ ചെയ്‌താൽ, നീതിമാന്റെയും ദുഷ്ടന്റെയും അവസ്ഥ ഒന്നുതന്നെയായിപ്പോകും.+ അങ്ങനെ ചെയ്യുന്നതിനെക്കുറിച്ച് അങ്ങയ്‌ക്കു ചിന്തിക്കാൻപോലും കഴിയില്ല.+ സർവഭൂമിയുടെയും ന്യായാധിപൻ നീതി പ്രവർത്തിക്കാതിരിക്കുമോ?”+
-
-
1 രാജാക്കന്മാർ 14:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അക്കാലത്ത് യൊരോബെയാമിന്റെ മകൻ അബീയ രോഗം ബാധിച്ച് കിടപ്പിലായി.
-
-
1 രാജാക്കന്മാർ 14:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 ഇസ്രായേല്യരെല്ലാം അവനെക്കുറിച്ച് വിലപിച്ച് അവനെ അടക്കം ചെയ്യും. ഇസ്രായേലിന്റെ ദൈവമായ യഹോവ യൊരോബെയാംഗൃഹത്തിൽ എന്തെങ്കിലും നന്മ കണ്ടിട്ടുള്ളത് അവനിൽ മാത്രമാണ്. അതിനാൽ യൊരോബെയാമിന്റെ കുടുംബത്തിൽ അവനെ മാത്രം കല്ലറയിൽ അടക്കും.
-
-
2 ദിനവൃത്താന്തം 19:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അപ്പോൾ ഹനാനിയുടെ മകനും+ ദിവ്യദർശിയും ആയ യേഹു+ യഹോശാഫാത്ത് രാജാവിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “ദുഷ്ടനെയാണോ അങ്ങ് സഹായിക്കേണ്ടത്?+ യഹോവയെ വെറുക്കുന്നവരെയാണോ അങ്ങ് സ്നേഹിക്കേണ്ടത്?+ അങ്ങ് ഇങ്ങനെ ചെയ്തതുകൊണ്ട് യഹോവയുടെ കോപം അങ്ങയുടെ നേരെ ആളിക്കത്തിയിരിക്കുന്നു. 3 എന്നാൽ അങ്ങയിൽ നന്മയും കണ്ടിരിക്കുന്നു.+ അങ്ങ് ദേശത്തുനിന്ന് പൂജാസ്‌തൂപങ്ങൾ* നീക്കിക്കളയുകയും സത്യദൈവത്തെ അന്വേഷിക്കാൻ ഹൃദയത്തിൽ നിശ്ചയിച്ചുറയ്‌ക്കുകയും* ചെയ്തല്ലോ.”+
-