-
2 ദിനവൃത്താന്തം 17:3-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 യഹോശാഫാത്ത് ബാൽ ദൈവങ്ങളെ തേടിപ്പോകാതെ പൂർവികനായ ദാവീദ് പണ്ടു നടന്ന വഴികളിൽ നടന്നതുകൊണ്ട്+ യഹോവ യഹോശാഫാത്തിന്റെകൂടെയുണ്ടായിരുന്നു. 4 യഹോശാഫാത്ത് അപ്പന്റെ ദൈവത്തെ അന്വേഷിച്ച്+ ദൈവത്തിന്റെ കല്പന അനുസരിച്ച് നടന്നു. അദ്ദേഹം ഇസ്രായേലിന്റെ ആചാരങ്ങൾ പിൻപറ്റിയില്ല.+ 5 യഹോവ രാജ്യം യഹോശാഫാത്തിന്റെ കൈകളിൽ സുസ്ഥിരമാക്കി.+ യഹൂദയിലുള്ളവരെല്ലാം യഹോശാഫാത്ത് രാജാവിനു കാഴ്ച കൊണ്ടുവന്നു. രാജാവിനു വളരെയധികം സമ്പത്തും മഹത്ത്വവും കൈവന്നു.+ 6 രാജാവ് സധൈര്യം യഹോവയുടെ വഴികളിൽ നടന്നു; യഹൂദയിൽനിന്ന് ആരാധനാസ്ഥലങ്ങൾ,*+ പൂജാസ്തൂപങ്ങൾ*+ എന്നിവപോലും നീക്കിക്കളഞ്ഞു.
-