30 രഹബെയാമും യൊരോബെയാമും തമ്മിൽ എപ്പോഴും യുദ്ധമുണ്ടായിരുന്നു.+ 31 രഹബെയാം പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അയാളെ ദാവീദിന്റെ നഗരത്തിൽ പൂർവികരോടൊപ്പം അടക്കം ചെയ്‌തു.+ അമ്മോന്യസ്ത്രീയായ നയമയായിരുന്നു+ അയാളുടെ അമ്മ. അയാളുടെ മകൻ അബീയാം+ അടുത്ത രാജാവായി.