-
2 ദിനവൃത്താന്തം 24:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 ദേശത്ത് അതിക്രമിച്ചുകടന്ന സിറിയൻ സൈന്യത്തിന് അംഗബലം വളരെ കുറവായിരുന്നെങ്കിലും യഹൂദയുടെ വലിയ സൈന്യത്തെ യഹോവ അവരുടെ കൈയിൽ ഏൽപ്പിച്ചു.+ അവരുടെ പൂർവികരുടെ ദൈവമായ യഹോവയെ അവർ ഉപേക്ഷിച്ചതുകൊണ്ട് അവർ* യഹോവാശിന്റെ മേൽ ന്യായവിധി നടപ്പാക്കി. 25 സിറിയൻ സൈന്യം യഹോവാശിനെ വിട്ട് പിൻവാങ്ങിയപ്പോൾ (യഹോവാശിനു മാരകമായി മുറിവേറ്റിരുന്നു.*) സ്വന്തം ദാസന്മാർ യഹോവാശിന് എതിരെ ഗൂഢാലോചന നടത്തി. യഹോവാശ് യഹോയാദ പുരോഹിതന്റെ+ ആൺമക്കളുടെ* രക്തം ചൊരിഞ്ഞതുകൊണ്ട് സ്വന്തം കിടക്കയിൽവെച്ച് യഹോവാശിനെ അവർ കൊന്നുകളഞ്ഞു.+ യഹോവാശിനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്‌തു.+ പക്ഷേ രാജാക്കന്മാരുടെ കല്ലറയിലായിരുന്നില്ല അടക്കിയത്.+
-