-
2 ദിനവൃത്താന്തം 24:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 അക്കാലത്ത് പുരോഹിതനായ യഹോയാദയുടെ മകൻ+ സെഖര്യയുടെ മേൽ ദൈവാത്മാവ് വന്നു.* സെഖര്യ ജനത്തിന്റെ മുന്നിൽ നിന്ന് അവരോടു പറഞ്ഞു: “സത്യദൈവം ഇങ്ങനെ പറയുന്നു: ‘എന്തുകൊണ്ടാണു നിങ്ങൾ യഹോവയുടെ കല്പനകൾ അനുസരിക്കാത്തത്? നിങ്ങൾക്ക് ഒരിക്കലും വിജയം ഉണ്ടാകില്ല. നിങ്ങൾ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് ദൈവം നിങ്ങളെയും ഉപേക്ഷിക്കും.’”+ 21 പക്ഷേ അവർ സെഖര്യക്കെതിരെ ഗൂഢാലോചന നടത്തി,+ രാജകല്പനപ്രകാരം യഹോവയുടെ ഭവനത്തിന്റെ മുറ്റത്തുവെച്ച് സെഖര്യയെ കല്ലെറിഞ്ഞ് കൊന്നു.+
-