-
2 രാജാക്കന്മാർ 14:1-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 ഇസ്രായേൽരാജാവായ യഹോവാഹാസിന്റെ മകൻ യഹോവാശിന്റെ+ ഭരണത്തിന്റെ രണ്ടാം വർഷം യഹൂദാരാജാവായ യഹോവാശിന്റെ മകൻ അമസ്യ രാജാവായി. 2 രാജാവാകുമ്പോൾ അമസ്യക്ക് 25 വയസ്സായിരുന്നു. 29 വർഷം അമസ്യ യരുശലേമിൽ ഭരണം നടത്തി. യരുശലേംകാരിയായ യഹോവദിനായിരുന്നു+ അമസ്യയുടെ അമ്മ. 3 പൂർവികനായ ദാവീദിനെപ്പോലെയല്ലെങ്കിലും+ അമസ്യയും യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു. അപ്പനായ യഹോവാശ് ചെയ്‌തതുപോലെയെല്ലാം+ അമസ്യയും ചെയ്തുപോന്നു. 4 എന്നാൽ ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലങ്ങൾ അപ്പോഴുമുണ്ടായിരുന്നു.+ ജനം അക്കാലത്തും അവിടെ ബലി അർപ്പിക്കുകയും യാഗവസ്തുക്കൾ ദഹിപ്പിക്കുകയും* ചെയ്‌തു.+ 5 രാജ്യം കൈകളിൽ ഭദ്രമായ ഉടനെ അമസ്യ അപ്പനെ കൊന്ന ദാസന്മാരെ കൊന്നുകളഞ്ഞു.+ 6 എന്നാൽ ആ ദാസന്മാരുടെ മക്കളെ കൊന്നില്ല. കാരണം, “മക്കൾക്കു പകരം അപ്പന്മാരും അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുത്. ഒരാൾ മരണശിക്ഷ അനുഭവിക്കുന്നത് അയാൾത്തന്നെ ചെയ്‌ത പാപത്തിനായിരിക്കണം” എന്നു മോശയുടെ നിയമപുസ്തകത്തിൽ യഹോവ കല്പിച്ചിരുന്നു.+
-