12യേഹുവിന്റെ+ ഭരണത്തിന്റെ ഏഴാം വർഷം യഹോവാശ്+ രാജാവായി. യഹോവാശ് 40 വർഷം യരുശലേമിൽ ഭരിച്ചു. ബേർ-ശേബക്കാരിയായ സിബ്യയായിരുന്നു യഹോവാശിന്റെ അമ്മ.+
3 എന്നാൽ ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലങ്ങൾ+ അപ്പോഴുമുണ്ടായിരുന്നു. ജനം അക്കാലത്തും അവിടെ ബലി അർപ്പിക്കുകയും യാഗവസ്തുക്കൾ ദഹിപ്പിക്കുകയും* ചെയ്തുപോന്നു.