-
2 രാജാക്കന്മാർ 14:8-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 പിന്നെ അമസ്യ ഇസ്രായേൽരാജാവായ യേഹുവിന്റെ മകനായ യഹോവാഹാസിന്റെ മകൻ യഹോവാശിന്റെ അടുത്തേക്കു ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു: “വരൂ, നമുക്കു തമ്മിൽ* ഏറ്റുമുട്ടാം.”+ 9 അപ്പോൾ ഇസ്രായേൽരാജാവായ യഹോവാശ് യഹൂദാരാജാവായ അമസ്യക്ക് ഈ സന്ദേശം അയച്ചു: “ലബാനോനിലെ കാട്ടുമുൾച്ചെടി ലബാനോനിലെ ദേവദാരുവിന്, ‘നിന്റെ മകളെ എന്റെ മകനു ഭാര്യയായി തരുക’ എന്നൊരു സന്ദേശം അയച്ചു. എന്നാൽ ലബാനോനിലെ ഒരു വന്യമൃഗം അതുവഴി പോയി. അത് ആ മുൾച്ചെടിയെ ചവിട്ടിമെതിച്ചുകളഞ്ഞു. 10 നീ ഏദോമിനെ തോൽപ്പിച്ചെന്നതു ശരിയാണ്.+ അങ്ങനെ നിന്റെ ഹൃദയം അഹങ്കരിച്ചിരിക്കുന്നു. എന്നാൽ ആ പ്രശസ്തിയിൽ തൃപ്തിയടഞ്ഞ് നിന്റെ ഭവനത്തിൽത്തന്നെ* ഇരുന്നുകൊള്ളുക. വെറുതേ എന്തിനാണു നീ നിനക്കും യഹൂദയ്ക്കും നാശം ക്ഷണിച്ചുവരുത്തുന്നത്!”
-