-
2 രാജാക്കന്മാർ 14:17-20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ഇസ്രായേൽരാജാവായ യഹോവാഹാസിന്റെ മകൻ യഹോവാശ്+ മരിച്ചുകഴിഞ്ഞ് 15 വർഷംകൂടെ യഹൂദാരാജാവായ യഹോവാശിന്റെ മകൻ അമസ്യ+ ജീവിച്ചിരുന്നു.+ 18 അമസ്യയുടെ ബാക്കി ചരിത്രം യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 19 ചിലർ അമസ്യക്കെതിരെ യരുശലേമിൽവെച്ച് രഹസ്യക്കൂട്ടുകെട്ട് ഉണ്ടാക്കിയപ്പോൾ+ അമസ്യ ലാഖീശിലേക്ക് ഓടിപ്പോയി. എന്നാൽ അവർ ലാഖീശിലേക്ക് ആളെ വിട്ട് അമസ്യയെ കൊന്നുകളഞ്ഞു. 20 അവർ അമസ്യയെ കുതിരപ്പുറത്ത് കയറ്റി യരുശലേമിലേക്കു തിരികെ കൊണ്ടുവന്ന് പൂർവികരോടൊപ്പം ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്‌തു.+
-