11 ദാവീദ് രാവിലെ എഴുന്നേറ്റപ്പോൾ, യഹോവ ദാവീദിന്റെ ദിവ്യദർശിയായ ഗാദ്+ പ്രവാചകനോടു പറഞ്ഞു: 12 “നീ ചെന്ന് ദാവീദിനോട് ഇങ്ങനെ പറയണം: ‘യഹോവ പറയുന്നു: “ഞാൻ നിന്റെ മുന്നിൽ മൂന്നു കാര്യങ്ങൾ വെക്കുന്നു. അതിൽ ഒന്നു തിരഞ്ഞെടുക്കുക. അതു ഞാൻ നിന്റെ മേൽ വരുത്തും.”’”+