-
2 ദിനവൃത്താന്തം 35:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 അവിടെ കൂടിവന്ന ജനത്തിനു പെസഹാബലി അർപ്പിക്കാനായി യോശിയ രാജാവ് സ്വന്തം വളർത്തുമൃഗങ്ങളിൽനിന്ന് 30,000 ആടുകളെ—ആൺചെമ്മരിയാട്ടിൻകുട്ടികളെയും ആൺകോലാട്ടിൻകുട്ടികളെയും—സംഭാവന ചെയ്‌തു; 3,000 കാളകളെയും രാജാവ് കൊടുത്തു.+ 8 ജനത്തിനും പുരോഹിതന്മാർക്കും ലേവ്യർക്കും വേണ്ടി രാജാവിന്റെ പ്രഭുക്കന്മാരും സ്വമനസ്സാലെ സംഭാവന നൽകി. സത്യദൈവത്തിന്റെ ഭവനത്തിലെ നായകന്മാരായ ഹിൽക്കിയ,+ സെഖര്യ, യഹീയേൽ എന്നിവർ 2,600 പെസഹാമൃഗങ്ങളെയും 300 കാളകളെയും പുരോഹിതന്മാർക്കു കൊടുത്തു.
-