-
1 രാജാക്കന്മാർ 7:40-46വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
40 ഇതുകൂടാതെ ഹീരാം,+ പാത്രങ്ങളും കോരികകളും+ കുഴിയൻപാത്രങ്ങളും+ ഉണ്ടാക്കി.
അങ്ങനെ ശലോമോൻ രാജാവിനുവേണ്ടി ഹീരാം യഹോവയുടെ ഭവനത്തിലെ+ ഈ പണികളെല്ലാം പൂർത്തിയാക്കി: 41 രണ്ടു തൂണുകൾ,+ അവയ്‌ക്കു മുകളിൽ കുടത്തിന്റെ ആകൃതിയിലുള്ള രണ്ടു മകുടങ്ങൾ; തൂണുകൾക്കു മുകളിലുള്ള രണ്ടു മകുടങ്ങളെ പൊതിയാൻ രണ്ടു വലപ്പണികൾ;+ 42 തൂണുകൾക്കു മുകളിൽ കുടത്തിന്റെ ആകൃതിയിലുള്ള രണ്ടു മകുടങ്ങളെ പൊതിയാൻ രണ്ടു വലപ്പണികളിലായി 400 മാതളപ്പഴങ്ങൾ+ (ഓരോ വലപ്പണിയിലും രണ്ടു നിര മാതളപ്പഴങ്ങൾ വീതമുണ്ടായിരുന്നു.); 43 പത്ത് ഉന്തുവണ്ടികൾ,+ അവയിൽ പത്തു പാത്രങ്ങൾ;+ 44 കടൽ,+ അതിനു കീഴിലെ 12 കാളകൾ; 45 ഇവ കൂടാതെ വീപ്പകൾ, കോരികകൾ, കുഴിയൻപാത്രങ്ങൾ എന്നിവയും എല്ലാ ഉപകരണങ്ങളും, ഹീരാം യഹോവയുടെ ഭവനത്തിനുവേണ്ടി ശലോമോൻ രാജാവിനു മിനുക്കിയ ചെമ്പുകൊണ്ട് ഉണ്ടാക്കിക്കൊടുത്തു. 46 രാജാവ് അവ സുക്കോത്തിനും സാരെഥാനും ഇടയിലുള്ള യോർദാൻ പ്രദേശത്ത് കളിമണ്ണുകൊണ്ടുള്ള അച്ചുകളിൽ വാർത്തെടുത്തു.
-