9 എന്നാൽ നിങ്ങൾ യഹോവയെ ധിക്കരിക്കുക മാത്രം ചെയ്യരുത്; ആ ദേശത്തെ ജനങ്ങളെ പേടിക്കുകയുമരുത്.+ അവർ നമുക്കിരയായിത്തീരും.* അവരുടെ സംരക്ഷണം പൊയ്പോയി. പക്ഷേ യഹോവ നമ്മുടെകൂടെയുണ്ട്.+ അവരെ പേടിക്കരുത്.”
20“ശത്രുക്കൾക്കെതിരെ നിങ്ങൾ യുദ്ധത്തിനു പോകുമ്പോൾ അവരുടെ കുതിരകളെയും രഥങ്ങളെയും നിങ്ങളുടേതിനെക്കാൾ വലിയ സൈന്യങ്ങളെയും കണ്ട് പേടിക്കരുത്. കാരണം ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ വിടുവിച്ച് കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെയുണ്ട്.+
4 കാരണം നിങ്ങളുടെകൂടെ വരുന്നതു നിങ്ങളുടെ ദൈവമായ യഹോവയാണ്. ദൈവം നിങ്ങൾക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്യുകയും നിങ്ങളെ രക്ഷിക്കുകയും ചെയ്യും.’+
42 ഈ എല്ലാ രാജാക്കന്മാരെയും അവരുടെ ദേശങ്ങളെയും ഒറ്റയടിക്കു പിടിച്ചടക്കി. കാരണം, ഇസ്രായേലിന്റെ ദൈവമായ യഹോവയായിരുന്നു ഇസ്രായേലിനുവേണ്ടി പോരാടിയത്.+