24 അക്കാലത്താണ് യരുശലേമിലെ ദൈവഭവനത്തിന്റെ പണി നിന്നുപോയത്. പേർഷ്യൻ രാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം വർഷംവരെ അതു മുടങ്ങിക്കിടന്നു.+
5 എന്നാൽ ദൈവത്തിന്റെ പിന്തുണ ജൂതന്മാരുടെ മൂപ്പന്മാർക്കുണ്ടായിരുന്നതുകൊണ്ട്*+ അന്വേഷണറിപ്പോർട്ട് ദാര്യാവേശിനു സമർപ്പിച്ച് അതിന് ഔദ്യോഗികമായ ഒരു മറുപടി ലഭിക്കുന്നതുവരെ തത്നായിയും കൂട്ടരും അവരുടെ പണി നിറുത്തിച്ചില്ല.
6അങ്ങനെ, ദാര്യാവേശ് രാജാവ് ആജ്ഞാപിച്ചതനുസരിച്ച് അവർ ചരിത്രരേഖകൾ സൂക്ഷിക്കുന്നിടത്ത്,* അതായത് ബാബിലോണിലുള്ള വിലപിടിച്ച വസ്തുക്കൾ സൂക്ഷിക്കുന്നിടത്ത്, ഒരു അന്വേഷണം നടത്തി.