-
എസ്ഥേർ 3:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 യുവാക്കളെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ജൂതന്മാരെ മുഴുവൻ 12-ാം മാസമായ ആദാർ+ മാസം 13-ാം തീയതി, ഒരൊറ്റ ദിവസംകൊണ്ട് കൊന്നുമുടിച്ച് നിശ്ശേഷം നശിപ്പിക്കാനും അവരുടെ വസ്തുവകകൾ കൈവശപ്പെടുത്താനും ആജ്ഞാപിച്ചുകൊണ്ട് രാജാവിന്റെ എല്ലാ സംസ്ഥാനങ്ങളിലേക്കും സന്ദേശവാഹകർ മുഖേന കത്തുകൾ അയച്ചു.+
-
-
എസ്ഥേർ 9:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 12-ാം മാസമായ ആദാർ* മാസം+ 13-ാം തീയതിയായിരുന്നു രാജാവിന്റെ വാക്കും നിയമവും നടപ്പിലാക്കേണ്ടിയിരുന്നത്.+ അന്നു ജൂതന്മാരെ കീഴടക്കാൻ അവരുടെ ശത്രുക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പക്ഷേ, അതിനു നേർവിപരീതമാണ് അന്നു സംഭവിച്ചത്. അവരെ വെറുത്തിരുന്നവരെ ജൂതന്മാർ അന്നു തോൽപ്പിച്ചു.+ 2 അഹശ്വേരശ് രാജാവിന്റെ+ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ജൂതന്മാർ, അവരെ ഉപദ്രവിക്കാൻ വരുന്നവരെ ആക്രമിക്കാൻ അവരവരുടെ നഗരങ്ങളിൽ ഒന്നിച്ചുകൂടി. എല്ലാ ജനതകൾക്കും ജൂതന്മാരെ പേടിയായിരുന്നതുകൊണ്ട് അവരെ എതിർക്കാൻ ഒരാൾക്കുപോലും കഴിഞ്ഞില്ല.+
-
-
എസ്ഥേർ 9:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 രാജാവിന്റെ സംസ്ഥാനങ്ങളിലെ ബാക്കി ജൂതന്മാരും ഒന്നിച്ചുകൂടി സ്വയരക്ഷയ്ക്കുവേണ്ടി പോരാടി.+ തങ്ങളെ വെറുത്തിരുന്നവരിൽ 75,000 പേരെ കൊന്ന് അവർ തങ്ങളുടെ ശത്രുക്കളെ ഇല്ലായ്‌മ ചെയ്‌തു.+ പക്ഷേ അവർ ഒന്നും കൊള്ളയടിച്ചില്ല. 17 ഇതു സംഭവിച്ചത് ആദാർ മാസം 13-ാം തീയതിയായിരുന്നു. 14-ാം തീയതി അവർ വിശ്രമിച്ചു. അവർക്ക് അതു വിരുന്നിന്റെയും ആഹ്ലാദത്തിന്റെയും ദിവസമായിരുന്നു.
-