7 അതുകൊണ്ട് ഹാമാൻ രാജാവിനോടു പറഞ്ഞു: “രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്കുവേണ്ടി 8 രാജാവ് ധരിക്കുന്ന രാജകീയവസ്‌ത്രം+ കൊണ്ടുവരട്ടെ. കൂടാതെ, രാജാവ് സവാരിക്ക് ഉപയോഗിക്കുന്ന, തലയിൽ രാജകീയശിരോവസ്ത്രം അണിഞ്ഞ ഒരു കുതിരയും വേണം.