17 ഗർഭപാത്രത്തിൽവെച്ചുതന്നെ അവൻ എന്നെ കൊന്നുകളയാഞ്ഞത് എന്ത്?
അങ്ങനെ ചെയ്തിരുന്നെങ്കിൽ, എന്റെ അമ്മതന്നെ എന്റെ ശവക്കുഴിയായേനേ;
അമ്മയുടെ ഗർഭപാത്രം എന്നെന്നും നിറഞ്ഞിരുന്നേനേ.+
18 ഞാൻ എന്തിനു ഗർഭപാത്രത്തിൽനിന്ന് പുറത്ത് വന്നു?
ബുദ്ധിമുട്ടും സങ്കടവും കാണാനോ?
ആയുഷ്കാലം മുഴുവൻ നാണംകെട്ട് കഴിയാനോ?+