4 യഹോവേ, അങ്ങ് സേയീരിൽനിന്ന് പുറപ്പെട്ടപ്പോൾ,+
ഏദോംപ്രദേശത്തുനിന്ന് എഴുന്നള്ളിയപ്പോൾ,
ഭൂമി വിറച്ചു, ആകാശം മാരി ചൊരിഞ്ഞു,
മേഘങ്ങൾ ജലം വർഷിച്ചു.
5 പർവതങ്ങൾ യഹോവയുടെ മുന്നിൽ ഉരുകിപ്പോയി,+
സീനായ്‌പോലും+ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ+ മുന്നിൽ അലിഞ്ഞുപോയി.