-
ആവർത്തനം 1:43വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
43 ഞാൻ അതു നിങ്ങളെ അറിയിച്ചു. പക്ഷേ നിങ്ങൾ കേട്ടില്ല; അഹങ്കാരികളായ നിങ്ങൾ യഹോവയുടെ ആജ്ഞ ധിക്കരിച്ച് പർവതത്തിലേക്കു കയറിച്ചെല്ലാൻ ശ്രമിച്ചു.
-
-
2 രാജാക്കന്മാർ 17:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 യഹോവ തന്റെ എല്ലാ പ്രവാചകന്മാരിലൂടെയും ദിവ്യദർശികളിലൂടെയും ഇസ്രായേലിനും യഹൂദയ്ക്കും ഇങ്ങനെ ആവർത്തിച്ച് മുന്നറിയിപ്പു നൽകി:+ “നിങ്ങളുടെ ദുഷിച്ച വഴികൾ വിട്ട് തിരിഞ്ഞുവരുക!+ ഞാൻ നിങ്ങളുടെ പൂർവികരോടു കല്പിക്കുകയും എന്റെ ദാസന്മാരായ പ്രവാചകരിലൂടെ നിങ്ങൾക്കു നൽകുകയും ചെയ്‌ത എല്ലാ നിയമങ്ങളും, എന്റെ എല്ലാ കല്പനകളും ചട്ടങ്ങളും, അനുസരിക്കുക.” 14 എന്നാൽ അവർ അതു ശ്രദ്ധിച്ചില്ല. അവരുടെ ദൈവമായ യഹോവയിൽ വിശ്വാസമർപ്പിക്കാതിരുന്ന അവരുടെ പൂർവികരെപ്പോലെ അവരും ദുശ്ശാഠ്യം കാണിച്ചുകൊണ്ടിരുന്നു.*+
-