7 യഹോവയിൽ വിശ്വാസമർപ്പിക്കുന്ന മനുഷ്യൻ അനുഗൃഹീതൻ;
അയാളുടെ ആശ്രയം യഹോവയിലല്ലോ.+
8 അയാൾ നദീതീരത്ത് നട്ടിരിക്കുന്ന മരംപോലെയാകും;
വെള്ളത്തിലേക്കു വേരോട്ടമുള്ള ഒരു മരം.
വേനൽച്ചൂട് അയാൾ അറിയുന്നതേ ഇല്ല;
അയാളുടെ ഇലകൾ എപ്പോഴും പച്ചയായിരിക്കും.+
വരൾച്ചയുടെ കാലത്ത് അയാൾക്ക് ഉത്കണ്ഠയില്ല;
അയാൾ എന്നും ഫലം കായ്ച്ചുകൊണ്ടിരിക്കും.