-
യോശുവ 9:18-20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 പക്ഷേ, ഇസ്രായേൽസമൂഹത്തിലെ തലവന്മാർ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അവരോട് ആണയിട്ടിരുന്നതുകൊണ്ട്+ ഇസ്രായേല്യർ അവരെ ആക്രമിച്ചില്ല. അതുകൊണ്ട്, ഇസ്രായേൽസമൂഹം മുഴുവനും തലവന്മാർക്കെതിരെ പിറുപിറുത്തുതുടങ്ങി. 19 അപ്പോൾ, എല്ലാ തലവന്മാരും സമൂഹത്തോടു മുഴുവൻ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ നമ്മൾ അവരോട് ആണയിട്ടതുകൊണ്ട് അവരെ ഉപദ്രവിച്ചുകൂടാ. 20 നമുക്ക് അവരെ ജീവനോടെ വെക്കാം. അല്ലാത്തപക്ഷം, നമ്മൾ അവരോട് ആണയിട്ടിട്ടുള്ളതുകൊണ്ട് നമുക്കെതിരെ ദൈവകോപമുണ്ടാകും.”+
-
-
ന്യായാധിപന്മാർ 11:34, 35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 ഒടുവിൽ യിഫ്താഹ് മിസ്‌പയിലുള്ള+ സ്വന്തം വീട്ടിലേക്കു മടങ്ങിവന്നു. അപ്പോൾ അതാ, യിഫ്താഹിന്റെ മകൾ തപ്പു കൊട്ടി നൃത്തം ചെയ്‌ത് യിഫ്താഹിനെ വരവേൽക്കാൻ വരുന്നു! അതു യിഫ്താഹിന്റെ ഒരേ ഒരു മകളായിരുന്നു; ആ മകളല്ലാതെ യിഫ്താഹിനു വേറെ ആൺമക്കളോ പെൺമക്കളോ ഉണ്ടായിരുന്നില്ല. 35 മകളെ കണ്ടപ്പോൾ തന്റെ വസ്‌ത്രം കീറി യിഫ്താഹ് ഇങ്ങനെ പറഞ്ഞു: “അയ്യോ, എന്റെ മകളേ! നീ എന്റെ ഹൃദയം തകർത്തുകളഞ്ഞു!* ഞാൻ ഇറക്കിവിട്ടതു നിന്നെയായിപ്പോയല്ലോ. യഹോവയുടെ മുമ്പാകെ ഞാൻ വാക്കു കൊടുത്തുപോയി, ഇനി എനിക്ക് അതു പിൻവലിക്കാനാകില്ല.”+
-
-
സങ്കീർത്തനം 50:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 നിങ്ങളുടെ നന്ദി ദൈവത്തിനു ബലിയായി അർപ്പിക്കുക;+
നിങ്ങൾ അത്യുന്നതനു നേർന്ന നേർച്ചകൾ നിറവേറ്റണം;+
-