-
പുറപ്പാട് 9:23-26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 അപ്പോൾ മോശ വടി ആകാശത്തേക്കു നീട്ടി. യഹോവ ഇടിമുഴക്കവും ആലിപ്പഴവും അയച്ചു; തീയും* ഭൂമിയിൽ വന്നുവീണു. ഈജിപ്ത് ദേശത്തിന്മേൽ യഹോവ ആലിപ്പഴം പെയ്യിച്ചുകൊണ്ടിരുന്നു. 24 ആലിപ്പഴം പെയ്യുന്നതോടൊപ്പം തീയും മിന്നുന്നുണ്ടായിരുന്നു. അതു വളരെ ശക്തമായിരുന്നു. ഈജിപ്ത് ഒരു ജനതയായിത്തീർന്നതുമുതൽ അന്നുവരെ ആ ദേശത്ത് അങ്ങനെയൊന്നു സംഭവിച്ചിട്ടേ ഇല്ല.+ 25 ഈജിപ്ത് ദേശത്ത് അങ്ങോളമിങ്ങോളം മനുഷ്യൻമുതൽ മൃഗംവരെ വെളിയിലുള്ള എല്ലാത്തിന്മേലും ആലിപ്പഴം പതിച്ചു. അതു സസ്യജാലങ്ങളെ നശിപ്പിച്ചു, എല്ലാ മരങ്ങളും തകർത്തുകളഞ്ഞു.+ 26 പക്ഷേ ഇസ്രായേല്യർ താമസിച്ചിരുന്ന ഗോശെൻ ദേശത്തു മാത്രം ആലിപ്പഴം പെയ്തില്ല.+
-