2 ദാവീദ് മോവാബ്യരെ+ തോൽപ്പിച്ചു. എന്നിട്ട് അവരെ നിലത്ത് കിടത്തി അളവുനൂൽകൊണ്ട് അളന്നു. രണ്ടു നൂൽനീളത്തിൽ അളന്ന് അത്രയും പേരെ കൊന്നുകളഞ്ഞു. ഒരു നൂൽനീളത്തിൽ ശേഷിച്ചവരെ ജീവനോടെ വിടുകയും ചെയ്തു.+ മോവാബ്യർ ദാവീദിന്റെ ദാസന്മാരായി. അവർ ദാവീദിനു കപ്പം കൊടുത്തുപോന്നു.+