-
സങ്കീർത്തനം 30:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
വൈകുന്നേരം കരച്ചിൽ വന്നേക്കാം; എന്നാൽ രാവിലെ അതു സന്തോഷഘോഷത്തിനു വഴിമാറുന്നു.+
-
-
യശയ്യ 61:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
61 സൗമ്യരോടു സന്തോഷവാർത്ത ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്‌തതിനാൽ+
പരമാധികാരിയാം കർത്താവായ യഹോവയുടെ ആത്മാവ് എന്റെ മേലുണ്ട്.+
ഹൃദയം തകർന്നവരെ സുഖപ്പെടുത്താൻ ദൈവം എന്നെ അയച്ചിരിക്കുന്നു.
ബന്ദികളോടു സ്വാതന്ത്ര്യം ലഭിക്കുമെന്നും
തടവുകാരോടു കണ്ണുകൾ വിടർന്നുവരുമെന്നും+ പ്രഖ്യാപിക്കാൻ അവൻ എന്നോടു കല്പിച്ചു.
2 യഹോവയുടെ പ്രസാദത്തിന്റെ വർഷത്തെയും
നമ്മുടെ ദൈവം പ്രതികാരം ചെയ്യുന്ന ദിവസത്തെയും കുറിച്ച്+ പ്രഖ്യാപിക്കാനും,
ദുഃഖിച്ച് കരയുന്നവരെയെല്ലാം ആശ്വസിപ്പിക്കാനും,+
3 സീയോനെ ഓർത്ത് വിലപിക്കുന്നവർക്ക്
ചാരത്തിനു പകരം തലപ്പാവും
വിലാപത്തിനു പകരം ആനന്ദതൈലവും
നിരാശയ്ക്കു പകരം സ്‌തുതി എന്ന മേലങ്കിയും നൽകാനും ദൈവം എന്നെ അയച്ചിരിക്കുന്നു.
-