12 അന്നു രാത്രി ഞാൻ ഈജിപ്ത് ദേശത്തുകൂടി കടന്നുപോയി ഈജിപ്തിലെ എല്ലാ ആദ്യസന്താനത്തെയും—മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ—പ്രഹരിക്കും.+ ഈജിപ്തിലെ എല്ലാ ദൈവങ്ങളുടെയും മേൽ ഞാൻ ന്യായവിധി നടപ്പാക്കും.+ ഞാൻ യഹോവയാണ്.
29 അർധരാത്രിയായപ്പോൾ, സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ മൂത്ത മകൻമുതൽ തടവറയിൽ* കിടക്കുന്നവന്റെ മൂത്ത മകൻവരെ ഈജിപ്ത് ദേശത്തെ മൂത്ത ആൺമക്കളെയെല്ലാം യഹോവ സംഹരിച്ചു.+ മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും ഒന്നൊഴിയാതെ ദൈവം കൊന്നു.+