-
പുറപ്പാട് 31:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 ഇസ്രായേല്യർ ശബത്താചരണം മുടക്കരുത്. അവരുടെ എല്ലാ തലമുറകളിലും അവർ ശബത്ത് ആചരിക്കണം. ഇതു ദീർഘകാലത്തേക്കുള്ള ഒരു ഉടമ്പടിയാണ്. 17 ഇത് എനിക്കും ഇസ്രായേൽ ജനത്തിനും ഇടയിൽ ദീർഘകാലത്തേക്കുള്ള ഒരു അടയാളമാണ്.+ കാരണം ആറു ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും ഉണ്ടാക്കി. ഏഴാം ദിവസമോ ദൈവം ആത്മസംതൃപ്തിയോടെ വിശ്രമിച്ചു.’”+
-
-
1 ദിനവൃത്താന്തം 17:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 അങ്ങയുടെ ജനമായ ഇസ്രായേലിനെപ്പോലെ വേറെ ഏതു ജനതയാണ് ഈ ഭൂമിയിലുള്ളത്?+ സത്യദൈവമായ അങ്ങ് അവരെ വീണ്ടെടുത്ത് അങ്ങയുടെ ജനമാക്കിയിരിക്കുന്നു.+ അങ്ങ് ഈജിപ്തിൽനിന്ന് വീണ്ടെടുത്ത് കൊണ്ടുവന്ന അങ്ങയുടെ ജനത്തിന്റെ മുന്നിൽനിന്ന് അങ്ങ് ജനതകളെ ഓടിച്ചുകളഞ്ഞു.+ അങ്ങനെ, ഭയാദരവ് ഉണർത്തുന്ന മഹാകാര്യങ്ങൾ ചെയ്‌ത്+ അങ്ങ് അങ്ങയുടെ പേര് ഉന്നതമാക്കിയിരിക്കുന്നു.
-