വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 1:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 “ആകാശ​ത്തി​ന്റെ കീഴി​ലുള്ള വെള്ള​മെ​ല്ലാം ഒരിടത്ത്‌ കൂടട്ടെ, ഉണങ്ങിയ നിലം കാണട്ടെ”+ എന്നു ദൈവം കല്‌പി​ച്ചു. അങ്ങനെ സംഭവി​ച്ചു.

  • ഇയ്യോബ്‌ 38:8-11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 സമുദ്രം ഗർഭപാ​ത്ര​ത്തിൽനിന്ന്‌ കുതി​ച്ചു​ചാ​ടി​യ​പ്പോൾ

      അതിനെ വാതി​ലു​കൾകൊണ്ട്‌ തടഞ്ഞു​നി​റു​ത്തി​യത്‌ ആരാണ്‌?+

       9 ഞാൻ അതിനെ മേഘങ്ങൾ ധരിപ്പി​ച്ച​പ്പോൾ,

      കൂരി​രു​ട്ടു​കൊണ്ട്‌ പൊതി​ഞ്ഞ​പ്പോൾ,

      10 ഞാൻ അതിന്‌ അതിർത്തി വെച്ച​പ്പോൾ,

      വാതി​ലു​ക​ളും ഓടാ​മ്പ​ലു​ക​ളും പിടി​പ്പി​ച്ച​പ്പോൾ,+

      11 ‘ഇവി​ടെ​വരെ നിനക്കു വരാം, ഇതിന്‌ അപ്പുറം പോക​രുത്‌;

      നിന്റെ കുതി​ച്ചു​പൊ​ങ്ങുന്ന തിരമാ​ലകൾ ഇവിടെ നിൽക്കണം’ എന്നു ഞാൻ അതി​നോ​ടു പറഞ്ഞ​പ്പോൾ,+

      നീ എവി​ടെ​യാ​യി​രു​ന്നു?

  • സുഭാഷിതങ്ങൾ 8:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 കല്‌പിച്ചതിന്‌ അപ്പുറം പോക​രു​തെന്ന്‌

      ദൈവം കടലിന്‌ ഒരു ആജ്ഞ കൊടു​ത്ത​പ്പോൾ,+

      ദൈവം ഭൂമി​യു​ടെ അടിസ്ഥാ​നങ്ങൾ സ്ഥാപി​ച്ച​പ്പോൾ,

  • യിരെമ്യ 5:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 യഹോവ ചോദി​ക്കു​ന്നു: ‘നിങ്ങൾക്ക്‌ എന്നെ ഭയമില്ലേ?

      നിങ്ങൾ എന്റെ മുന്നിൽ വിറയ്‌ക്കേ​ണ്ട​തല്ലേ?

      ഞാനാണു സമു​ദ്ര​ത്തി​നു മണൽകൊ​ണ്ട്‌ അതിരി​ട്ടത്‌;

      അതിനു മറിക​ട​ക്കാ​നാ​കാത്ത സ്ഥിരമായ ഒരു ചട്ടം വെച്ചത്‌.

      അതിന്റെ തിരമാ​ലകൾ എത്ര ആഞ്ഞടി​ച്ചാ​ലും കാര്യ​മില്ല;

      എത്ര ആർത്തി​ര​മ്പി​യാ​ലും അത്‌ അതിരി​ന്‌ അപ്പുറം പോകില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക