35 അന്നു രാത്രി യഹോവയുടെ ദൂതൻ അസീറിയൻ പാളയത്തിലേക്കു ചെന്ന് 1,85,000 പേരെ കൊന്നുകളഞ്ഞു.+ ആളുകൾ രാവിലെ എഴുന്നേറ്റപ്പോൾ അവരെല്ലാം ശവങ്ങളായി കിടക്കുന്നതു കണ്ടു.+
22 എന്റെ ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞു.+ അവ എന്നെ ഉപദ്രവിച്ചില്ല.+ കാരണം, ഞാൻ നിരപരാധിയാണെന്നു ദൈവം കണ്ടു. രാജാവേ, അങ്ങയോടും ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ.”
11 സംഭവിക്കുന്നത് എന്താണെന്നു മനസ്സിലാക്കിയ പത്രോസ് പറഞ്ഞു: “യഹോവ* ഒരു ദൂതനെ അയച്ച് എന്നെ ഹെരോദിന്റെ കൈയിൽനിന്ന് രക്ഷപ്പെടുത്തുകയായിരുന്നെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. ദൈവം ജൂതന്മാരുടെ പ്രതീക്ഷകൾ തകിടംമറിച്ചിരിക്കുന്നു.”+