18 മേശയ്‌ക്കൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അവരോടു പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും.”+
18 നിങ്ങൾ എല്ലാവരെയുംകുറിച്ചല്ല ഞാൻ ഇതു പറയുന്നത്. ഞാൻ തിരഞ്ഞെടുത്തവരെ എനിക്ക് അറിയാം. പക്ഷേ, ‘എന്റെ അപ്പം തിന്നുന്നവൻ എനിക്ക് എതിരെ തിരിഞ്ഞിരിക്കുന്നു’*+ എന്ന തിരുവെഴുത്തു നിറവേറണമല്ലോ.+
26 യേശു പറഞ്ഞു: “ഞാൻ അപ്പക്കഷണം മുക്കി ആർക്കു കൊടുക്കുന്നോ, അവൻതന്നെ.”+ എന്നിട്ട് യേശു അപ്പക്കഷണം മുക്കി ശിമോൻ ഈസ്കര്യോത്തിന്റെ മകനായ യൂദാസിനു കൊടുത്തു.