-
ആവർത്തനം 16:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 “വർഷത്തിൽ മൂന്നു പ്രാവശ്യം—പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം,+ വാരോത്സവം,+ കൂടാരോത്സവം+ എന്നിവയുടെ സമയത്ത്—നിങ്ങൾക്കിടയിലെ ആണുങ്ങളെല്ലാം നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ, ദൈവം തിരഞ്ഞെടുക്കുന്ന സ്ഥലത്ത് കൂടിവരണം. എന്നാൽ ഒരു പുരുഷനും വെറുങ്കൈയോടെ യഹോവയുടെ മുന്നിൽ വരരുത്.
-
-
2 ദിനവൃത്താന്തം 30:23, 24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 ഏഴു ദിവസംകൂടെ ഉത്സവം കൊണ്ടാടാൻ സഭ ഒന്നാകെ തീരുമാനിച്ചു. അങ്ങനെ ഏഴു ദിവസംകൂടെ അവർ ആഹ്ലാദത്തോടെ അതു കൊണ്ടാടി.+ 24 യഹൂദാരാജാവായ ഹിസ്‌കിയ 1,000 കാളകളെയും 7,000 ആടുകളെയും രാജാവിന്റെ പ്രഭുക്കന്മാർ 1,000 കാളകളെയും 10,000 ആടുകളെയും സഭയ്ക്കുവേണ്ടി കൊടുത്തു.+ അനേകം പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു.+
-