6 ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന ഈ വാക്കുകൾ നിന്റെ ഹൃദയത്തിലുണ്ടായിരിക്കണം. 7 നീ അവ ആവർത്തിച്ചുപറഞ്ഞ് നിന്റെ മക്കളുടെ മനസ്സിൽ പതിപ്പിക്കണം.+ നീ വീട്ടിലായിരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കണം.+
9 മനുഷ്യരായ പിതാക്കന്മാർ നമുക്കു ശിക്ഷണം തന്നപ്പോൾ നമ്മൾ അവരെ ബഹുമാനിച്ചല്ലോ. ആ സ്ഥിതിക്ക്, നമ്മൾ ജീവനോടിരിക്കാൻ നമ്മുടെ ആത്മീയജീവന്റെ പിതാവിനു മനസ്സോടെ കീഴ്പെടേണ്ടതല്ലേ?+