-
ഉൽപത്തി 33:12-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 പിന്നെ ഏശാവ് പറഞ്ഞു: “വരൂ, നമുക്കു പുറപ്പെടാം. ഞാൻ നിനക്കു മുമ്പായി പോകാം.” 13 എന്നാൽ യാക്കോബ് പറഞ്ഞു: “മക്കൾ നന്നേ ചെറുപ്പമാണെന്നും+ പാലൂട്ടുന്ന ആടുകളും കന്നുകാലികളും കൂട്ടത്തിലുണ്ടെന്നും യജമാനന് അറിയാമല്ലോ. ഒരു ദിവസം മുഴുവൻ വേഗത്തിൽ തെളിച്ചാൽ ആട്ടിൻപറ്റമെല്ലാം ചത്തുപോകും. 14 അതുകൊണ്ട് യജമാനൻ അങ്ങയുടെ ഈ ദാസനു മുമ്പേ പുറപ്പെട്ടാലും. കുട്ടികളുടെയും മൃഗങ്ങളുടെയും പ്രാപ്തിയനുസരിച്ച് ഞാൻ സാവധാനം യാത്ര ചെയ്‌ത് സേയീരിൽ എന്റെ യജമാനന്റെ അടുത്ത് എത്തിക്കൊള്ളാം.”+
-