-
ന്യായാധിപന്മാർ 8:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 പക്ഷേ ഗിദെയോൻ അവരോട്: “നിങ്ങൾ ചെയ്തതുവെച്ച് നോക്കുമ്പോൾ ഞാൻ ചെയ്‌തത് എത്ര നിസ്സാരം! എഫ്രയീമിന്റെ+ കാലാ പെറുക്കുന്നതല്ലേ* അബിയേസരിന്റെ+ മുന്തിരിക്കൊയ്ത്തിനെക്കാൾ നല്ലത്! 3 നിങ്ങളുടെ കൈയിലല്ലേ ദൈവം മിദ്യാന്യപ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും+ ഏൽപ്പിച്ചത്? നിങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ ചെയ്‌തത് എത്ര നിസ്സാരം!” ഗിദെയോൻ ഈ രീതിയിൽ സംസാരിച്ചപ്പോൾ അവർ ശാന്തരായി.*
-
-
1 ശമുവേൽ 25:32, 33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 അപ്പോൾ, ദാവീദ് അബീഗയിലിനോടു പറഞ്ഞു: “എന്നെ കാണാൻ ഇന്നു നിന്നെ അയച്ച ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു സ്‌തുതി! 33 നിന്റെ വിവേകം അനുഗ്രഹിക്കപ്പെടട്ടെ! എന്നെ ഇന്നു രക്തച്ചൊരിച്ചിലിന്റെ കുറ്റത്തിൽനിന്നും+ സ്വന്തം കൈകൊണ്ട് പ്രതികാരം ചെയ്യുന്നതിൽനിന്നും തടഞ്ഞ നീയും അനുഗ്രഹിക്കപ്പെടട്ടെ!
-