-
1 ശമുവേൽ 22:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 തുടർന്ന്, രാജാവ് ചുറ്റും നിന്നിരുന്ന അംഗരക്ഷകരോടു* പറഞ്ഞു: “നിങ്ങൾ ചെന്ന് യഹോവയുടെ പുരോഹിതന്മാരെ കൊന്നുകളയുക. കാരണം, അവർ ദാവീദിന്റെ പക്ഷം ചേർന്നിരിക്കുന്നു. അയാൾ ഒളിച്ചോടുകയാണെന്ന് അറിയാമായിരുന്നിട്ടും അവർ അത് എന്നെ അറിയിച്ചില്ല!” പക്ഷേ, യഹോവയുടെ പുരോഹിതന്മാരെ കൊല്ലാൻവേണ്ടി കൈ ഉയർത്താൻ രാജാവിന്റെ ദാസന്മാർക്കു മനസ്സുവന്നില്ല. 18 അപ്പോൾ, രാജാവ് ദോവേഗിനോടു പറഞ്ഞു:+ “നീ ചെന്ന് പുരോഹിതന്മാരെ കൊല്ലൂ!” ഉടനെ, ഏദോമ്യനായ+ ദോവേഗ് ചെന്ന് പുരോഹിതന്മാരെ കൊന്നു. ലിനൻ ഏഫോദ് ധരിച്ച 85 പുരുഷന്മാരെയാണു ദോവേഗ് അന്നേ ദിവസം കൊന്നത്.+
-
-
1 രാജാക്കന്മാർ 2:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 “യോവാബ് യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് അവിടെ യാഗപീഠത്തിന് അരികെ നിൽക്കുന്നു” എന്നു ശലോമോൻ രാജാവിന് അറിവുകിട്ടി. അപ്പോൾ ശലോമോൻ യഹോയാദയുടെ മകൻ ബനയയോടു പറഞ്ഞു: “പോയി അയാളെ കൊന്നുകളയുക!”
-