-
മത്തായി 12:15-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 യേശു ഇത് അറിഞ്ഞിട്ട് അവിടെനിന്ന് പോയി. ധാരാളം ആളുകൾ യേശുവിന്റെ പിന്നാലെ ചെന്നു.+ യേശു അവരെയെല്ലാം സുഖപ്പെടുത്തി. 16 എന്നാൽ തന്നെക്കുറിച്ച് വെളിപ്പെടുത്തരുത് എന്നു യേശു അവരോടു കർശനമായി കല്പിച്ചു.+ 17 കാരണം യശയ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറണമായിരുന്നു. പ്രവാചകൻ ഇങ്ങനെ പറഞ്ഞിരുന്നു:
18 “ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ.+ ഞാൻ പ്രസാദിച്ചിരിക്കുന്ന എന്റെ പ്രിയപ്പെട്ടവൻ!+ അവന്റെ മേൽ ഞാൻ എന്റെ ആത്മാവിനെ പകരും.+ നീതി എന്താണെന്ന് അവൻ ജനതകളെ അറിയിക്കും.
-