25 പണ്ടുപണ്ട് അങ്ങ് ഭൂമിക്ക് അടിസ്ഥാനമിട്ടു;
അങ്ങയുടെ കൈകൾ ആകാശം സൃഷ്ടിച്ചു.+
26 അവ നശിക്കും; പക്ഷേ, അങ്ങ് നിലനിൽക്കും;
വസ്‌ത്രംപോലെ അവയെല്ലാം പഴകിപ്പോകും.
ഉടുപ്പുപോലെ അങ്ങ് അവയെ മാറ്റും, അവ ഇല്ലാതാകും.
27 എന്നാൽ, അങ്ങയ്‌ക്കു മാറ്റമില്ല; അങ്ങയുടെ ആയുസ്സിന് അന്തമില്ല.+