9 അവർ ധിക്കാരികളായ ഒരു ജനവും+ വഞ്ചകരായ മക്കളും+ ആണല്ലോ,
യഹോവയുടെ നിയമം കേൾക്കാൻ കൂട്ടാക്കാത്ത മക്കൾതന്നെ.+
10 അവർ ദിവ്യജ്ഞാനികളോടു പറയുന്നു: ‘നിങ്ങൾ ഇനി ദർശിക്കരുത്;’
ദിവ്യദർശികളോടു പറയുന്നു: ‘ഞങ്ങളോടു നേരുള്ള ദർശനങ്ങൾ പറയരുത്;+
കാതിന് ഇമ്പമുള്ള കാര്യങ്ങൾ പറയുക; വഞ്ചകമായ മായക്കാഴ്ചകൾ കാണുക.+