9 സീയോനിലേക്കു ശുഭവാർത്തയുമായി വരുന്ന സ്ത്രീയേ,
ഉയർന്ന പർവതത്തിലേക്കു കയറിച്ചെല്ലുക.+
യരുശലേമിലേക്കു ശുഭവാർത്തയുമായി വരുന്ന സ്ത്രീയേ,
ഉറക്കെ വിളിച്ചുപറയുക.
പേടിക്കേണ്ടാ, ധൈര്യത്തോടെ ഉറക്കെ വിളിച്ചുപറയുക.
“ഇതാ, നിങ്ങളുടെ ദൈവം” എന്ന് യഹൂദാനഗരങ്ങളോടു പ്രഖ്യാപിക്കുക.+
10 പരമാധികാരിയാം കർത്താവായ യഹോവ ശക്തിയോടെ വരും,
ദൈവത്തിന്റെ കരം ദൈവത്തിനുവേണ്ടി ഭരിക്കും.+
ഇതാ, പ്രതിഫലം ദൈവത്തിന്റെ കൈയിലുണ്ട്,
ദൈവം കൊടുക്കുന്ന കൂലി തിരുമുമ്പിലുണ്ട്.+