-
2 ദിനവൃത്താന്തം 19:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 രാജാവ് അവരോടു കല്പിച്ചു: “യഹോവയെ ഭയപ്പെട്ട് വിശ്വസ്തതയോടും പൂർണഹൃദയത്തോടും* കൂടെ നിങ്ങൾ ചെയ്യേണ്ടത് ഇതാണ്: 10 നിങ്ങളുടെ സഹോദരന്മാർ രക്തച്ചൊരിച്ചിൽ ഉൾപ്പെടുന്ന ഒരു നീതിന്യായക്കേസുമായോ+ ഏതെങ്കിലുമൊരു നിയമമോ കല്പനയോ ചട്ടമോ ന്യായത്തീർപ്പോ സംബന്ധിച്ച ഒരു ചോദ്യവുമായോ അവരുടെ നഗരങ്ങളിൽനിന്ന് നിങ്ങളുടെ അടുത്ത് വന്നാൽ, അവർ യഹോവയുടെ മുമ്പാകെ കുറ്റക്കാരാകാതിരിക്കേണ്ടതിന് അവർക്കു മുന്നറിയിപ്പു കൊടുക്കണം. നിങ്ങൾ അങ്ങനെ ചെയ്യാതിരുന്നാൽ നിങ്ങൾക്കും നിങ്ങളുടെ സഹോദരന്മാർക്കും എതിരെ ദൈവകോപം ആളിക്കത്തും. നിങ്ങൾ കുറ്റക്കാരാകാതിരിക്കാൻ ഇതാണു നിങ്ങൾ ചെയ്യേണ്ടത്.
-