3 ഞാൻ പറഞ്ഞു: “യാക്കോബിന്റെ തലവന്മാരേ,
ഇസ്രായേൽഗൃഹത്തിന്റെ സൈന്യാധിപന്മാരേ, ഒന്നു ശ്രദ്ധിക്കൂ.+
ന്യായം എന്താണെന്നു നിങ്ങൾ അറിഞ്ഞിരിക്കേണ്ടതല്ലേ?
2 എന്നാൽ നിങ്ങൾ നന്മയെ വെറുക്കുകയും+ തിന്മയെ സ്നേഹിക്കുകയും ചെയ്യുന്നു.+
നിങ്ങൾ എന്റെ ജനത്തിന്റെ തൊലി ഉരിഞ്ഞുകളയുകയും അസ്ഥികളിൽനിന്ന് മാംസം പറിച്ചെടുക്കുകയും ചെയ്യുന്നു.+
3 നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്നുകയും+
അവരുടെ തൊലി ഉരിഞ്ഞുകളയുകയും
അവരുടെ അസ്ഥികൾ തകർത്ത് കഷണങ്ങളാക്കുകയും ചെയ്യുന്നു.+
നിങ്ങൾ അവരെ കലത്തിൽ ഇട്ട് വേവിക്കുന്ന ഇറച്ചിപോലെയാക്കി.