41 ഫറവോൻ യോസേഫിനോട് ഇങ്ങനെയും പറഞ്ഞു: “ഞാൻ ഇതാ, ഈജിപ്ത് ദേശത്തിന്റെ ചുമതല നിന്നെ ഏൽപ്പിക്കുന്നു.”+ 42 അങ്ങനെ ഫറവോൻ കൈയിലെ മുദ്രമോതിരം ഊരി യോസേഫിന്റെ കൈയിലിട്ടു. യോസേഫിനെ മേന്മയേറിയ ലിനൻവസ്ത്രങ്ങൾ ധരിപ്പിച്ച് കഴുത്തിൽ സ്വർണാഭരണം അണിയിച്ചു.