3 “യാക്കോബുഗൃഹമേ, ഇസ്രായേൽഗൃഹത്തിൽ+ ശേഷിക്കുന്നവരേ, ഞാൻ പറയുന്നതു കേൾക്കുക.
നിങ്ങളുടെ ജനനംമുതൽ ഞാൻ നിങ്ങളെ ചുമക്കുകയും ഗർഭത്തിലായിരുന്നപ്പോൾമുതൽ നിങ്ങളെ താങ്ങുകയും ചെയ്‌തു.+
4 നിങ്ങൾക്കു വയസ്സായാലും എനിക്കു മാറ്റം വരില്ല;+
നിങ്ങളുടെ മുടി നരച്ചാലും ഞാൻ നിങ്ങളെ ചുമക്കും.
ഞാൻ ഇന്നോളം ചെയ്തതുപോലെ, നിങ്ങളെ വഹിക്കുകയും ചുമക്കുകയും രക്ഷിക്കുകയും ചെയ്യും.+