-
2 രാജാക്കന്മാർ 18:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 അതിനു ശേഷം അസീറിയൻ രാജാവ് ലാഖീശിൽനിന്ന്+ തർഥാനെയും* റബ്‌സാരീസിനെയും* റബ്‌ശാക്കെയെയും* വലിയൊരു സൈന്യത്തോടൊപ്പം യരുശലേമിൽ ഹിസ്‌കിയ രാജാവിന്റെ+ അടുത്തേക്ക് അയച്ചു. അവർ യരുശലേമിലേക്കു വന്ന് അലക്കുകാരന്റെ നിലത്തേക്കുള്ള പ്രധാനവീഥിക്കടുത്ത്, മുകളിലുള്ള കുളത്തിന്റെ കനാലിന് അരികെ നിലയുറപ്പിച്ചു.+ 18 അവർ രാജാവിനോടു പുറത്ത് വരാൻ ആവശ്യപ്പെട്ടപ്പോൾ രാജഭവനത്തിന്റെ* ചുമതലയുള്ള, ഹിൽക്കിയയുടെ മകൻ എല്യാക്കീമും+ വിവരങ്ങൾ രേഖപ്പെടുത്താൻ ചുമതലയുള്ള, ആസാഫിന്റെ മകൻ യോവാഹും സെക്രട്ടറിയായ ശെബ്‌നയും+ പുറത്ത് വന്നു.
-