-
2 രാജാക്കന്മാർ 20:4-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 യശയ്യ തിരികെ കൊട്ടാരത്തിന്റെ നടുമുറ്റത്ത് എത്തുന്നതിനു മുമ്പുതന്നെ യഹോവയിൽനിന്ന് യശയ്യയ്‌ക്ക് ഈ സന്ദേശം ലഭിച്ചു:+ 5 “തിരികെ ചെന്ന് എന്റെ ജനത്തിന്റെ നായകനായ ഹിസ്കിയയോട് ഇങ്ങനെ പറയുക: ‘നിന്റെ പൂർവികനായ ദാവീദിന്റെ ദൈവമായ യഹോവ പറയുന്നു: “ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു, നിന്റെ കണ്ണീർ കാണുകയും ചെയ്തിരിക്കുന്നു.+ ഇതാ ഞാൻ നിന്നെ സുഖപ്പെടുത്തുന്നു.+ മൂന്നാം ദിവസം നീ എഴുന്നേറ്റ് യഹോവയുടെ ഭവനത്തിൽ+ പോകും. 6 ഞാൻ നിന്റെ ആയുസ്സിനോട് 15 വർഷം കൂട്ടും. മാത്രമല്ല ഞാൻ നിന്നെയും ഈ നഗരത്തെയും അസീറിയൻ രാജാവിന്റെ കൈയിൽനിന്ന് വിടുവിക്കും.+ എന്റെ നാമത്തെപ്രതിയും എന്റെ ദാസനായ ദാവീദിനെപ്രതിയും ഞാൻ ഈ നഗരത്തെ സംരക്ഷിക്കും.”’”+
-