33 നിങ്ങളെയോ ഞാൻ ജനതകളുടെ ഇടയിൽ ചിതറിക്കും.+ ഞാൻ ഉറയിൽനിന്ന് വാൾ ഊരി നിങ്ങളുടെ പുറകേ അയയ്‌ക്കും.+ നിങ്ങളുടെ ദേശം വിജനമാകും.+ നിങ്ങളുടെ നഗരങ്ങൾ നാമാവശേഷമാകും.
2 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘യരുശലേമിന്റെ മേലും എല്ലാ യഹൂദാനഗരങ്ങളുടെ മേലും ഞാൻ വരുത്തിയ ദുരന്തം നിങ്ങൾ കണ്ടതല്ലേ?+ അവ ഇന്ന് ആൾപ്പാർപ്പില്ലാതെ നാശകൂമ്പാരമായി കിടക്കുന്നു.+