-
ആവർത്തനം 29:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 മാത്രമല്ല, അവർ ചെന്ന് തങ്ങൾ അറിഞ്ഞിട്ടില്ലാത്ത, ആരാധിക്കാൻ അവർക്ക് അനുവാദമില്ലാതിരുന്ന,* അന്യദൈവങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പാകെ കുമ്പിടുകയും ചെയ്‌തു.+ 27 അപ്പോൾ യഹോവയുടെ കോപം ആ ദേശത്തിനു നേരെ ആളിക്കത്തുകയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപങ്ങളെല്ലാം ദൈവം അതിന്മേൽ വരുത്തുകയും ചെയ്‌തു.+
-
-
യോശുവ 23:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 പക്ഷേ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്ന എല്ലാ നല്ല വാഗ്ദാനങ്ങളും നിങ്ങളുടെ കാര്യത്തിൽ സത്യമായിത്തീർന്നതുപോലെതന്നെ മുൻകൂട്ടിപ്പറഞ്ഞ ആപത്തുകളും നിങ്ങളുടെ കാര്യത്തിൽ സത്യമായിത്തീരാൻ യഹോവ ഇടയാക്കും.+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങളെ നിശ്ശേഷം നശിപ്പിക്കും.+ 16 നിങ്ങളോടു കല്പിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടി പാലിക്കാതെ, നിങ്ങൾ അതു ലംഘിക്കുകയും നിങ്ങൾ ചെന്ന് അന്യദൈവങ്ങളെ സേവിച്ച് അവരുടെ മുന്നിൽ കുമ്പിടുകയും ചെയ്‌താൽ യഹോവയുടെ കോപം നിങ്ങളുടെ നേരെ ആളിക്കത്തും.+ അങ്ങനെ നിങ്ങൾക്കു തന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങൾ പെട്ടെന്നു നശിച്ചുപോകും.”+
-