വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:3-12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 “‘നിങ്ങൾ തുടർന്നും എന്റെ നിയമ​ങ്ങ​ള​നു​സ​രിച്ച്‌ നടക്കു​ക​യും എന്റെ കല്‌പ​നകൾ പാലി​ക്കു​ക​യും അവയ്‌ക്കു ചേർച്ച​യിൽ ജീവി​ക്കു​ക​യും ചെയ്‌താൽ+ 4 തക്ക കാലത്ത്‌ ഞാൻ നിങ്ങൾക്കു മഴ തരും.+ ഭൂമി വിളവ്‌ തരുകയും+ വൃക്ഷങ്ങൾ ഫലം നൽകു​ക​യും ചെയ്യും. 5 നിങ്ങളുടെ മെതി​യു​ടെ കാലം മുന്തി​രി​യു​ടെ വിള​വെ​ടു​പ്പു​വരെ​യും, മുന്തി​രി​യു​ടെ വിള​വെ​ടു​പ്പു വിതയു​ടെ കാലം​വരെ​യും നീളും. നിങ്ങൾ തൃപ്‌തി​യാ​കു​ന്ന​തു​വരെ അപ്പം തിന്ന്‌ ദേശത്ത്‌ സുരക്ഷി​ത​രാ​യി താമസി​ക്കും.+ 6 ഞാൻ ദേശത്ത്‌ സമാധാ​നം തരും.+ ആരും നിങ്ങളെ ഭയപ്പെ​ടു​ത്താ​തെ നിങ്ങൾ സ്വസ്ഥമാ​യി കിടന്നു​റ​ങ്ങും.+ ഉപദ്ര​വ​കാ​രി​ക​ളായ വന്യമൃ​ഗ​ങ്ങളെ ഞാൻ ദേശത്തു​നിന്ന്‌ നീക്കി​ക്ക​ള​യും. യുദ്ധത്തി​ന്റെ വാൾ നിങ്ങളു​ടെ ദേശത്തു​കൂ​ടെ കടന്നുപോ​കു​ക​യു​മില്ല. 7 നിങ്ങൾ നിങ്ങളു​ടെ ശത്രു​ക്കളെ പിന്തു​ടർന്ന്‌ പിടി​ക്കും. അവർ നിങ്ങളു​ടെ മുന്നിൽ വാളാൽ വീഴും. 8 നിങ്ങളിൽ അഞ്ചു പേർ 100 പേരെ പിന്തു​ട​രും, നിങ്ങളിൽ 100 പേർ 10,000 പേരെ​യും. ശത്രുക്കൾ നിങ്ങളു​ടെ മുന്നിൽ വാളാൽ വീഴും.+

      9 “‘ഞാൻ നിങ്ങളെ കടാക്ഷി​ച്ച്‌ നിങ്ങൾ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​രാ​യി വർധി​ച്ചുപെ​രു​കാൻ ഇടയാ​ക്കും.+ നിങ്ങ​ളോ​ടുള്ള എന്റെ ഉടമ്പടി ഞാൻ പാലി​ക്കും.+ 10 നിങ്ങൾക്കു കഴിക്കാൻ തലേവർഷത്തെ വിളവ്‌ ധാരാ​ള​മു​ണ്ടാ​യി​രി​ക്കും. ഒടുവിൽ പുതിയ വിളവ്‌ സംഭരി​ച്ചുവെ​ക്കാൻവേണ്ടി നിങ്ങൾക്കു പഴയതു നീക്കേ​ണ്ടി​വ​രും. 11 ഞാൻ എന്റെ വിശു​ദ്ധ​കൂ​ടാ​രം നിങ്ങളു​ടെ ഇടയിൽ സ്ഥാപി​ക്കും.+ ഞാൻ നിങ്ങളെ തള്ളിക്ക​ള​യു​ക​യു​മില്ല. 12 ഞാൻ നിങ്ങളു​ടെ ഇടയി​ലൂ​ടെ നടക്കും.+ ഞാൻ നിങ്ങളു​ടെ ദൈവ​മാ​യി​രി​ക്കും, നിങ്ങളോ എന്റെ ജനവും.+

  • ആവർത്തനം 28:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 “ഞാൻ ഇന്നു നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ കല്‌പ​ന​ക​ളെ​ല്ലാം ശ്രദ്ധാ​പൂർവം പാലി​ച്ചു​കൊണ്ട്‌ നിങ്ങൾ ദൈവ​ത്തി​ന്റെ വാക്കുകൾ അനുസ​രി​ക്കു​ന്ന​തിൽ വീഴ്‌ച വരുത്താ​തി​രു​ന്നാൽ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ ഭൂമി​യി​ലെ എല്ലാ ജനതകൾക്കും മീതെ ഉയർത്തും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക