വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 28:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “നിങ്ങളു​ടെ നേരെ വരുന്ന ശത്രു​ക്കളെ യഹോവ നിങ്ങളു​ടെ മുമ്പാകെ തോൽപ്പി​ച്ചു​ക​ള​യും.+ അവർ ഒരു ദിശയിൽനി​ന്ന്‌ നിങ്ങളെ ആക്രമി​ക്കും; എന്നാൽ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ ഏഴു ദിശക​ളി​ലേക്ക്‌ അവർ ഓടി​പ്പോ​കും.+

  • യോശുവ 23:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ആയിരം പേരെ തുരത്താൻ നിങ്ങളിൽ ഒരുവൻ മതിയാ​കും.+ കാരണം, നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്ക്‌ ഉറപ്പു തന്നതുപോലെ+ ആ ദൈവ​മാ​ണു നിങ്ങൾക്കു​വേണ്ടി പോരാ​ടു​ന്നത്‌.+

  • ന്യായാധിപന്മാർ 7:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 സ്വപ്‌നവും അതിന്റെ അർഥവും+ കേട്ട ഉടനെ ഗിദെ​യോൻ കുമ്പിട്ട്‌ ദൈവത്തെ ആരാധി​ച്ചു. പിന്നെ ഗിദെ​യോൻ ഇസ്രായേ​ലി​ന്റെ പാളയ​ത്തിലേക്കു തിരി​ച്ചുപോ​യി ഇങ്ങനെ പറഞ്ഞു: “എഴു​ന്നേൽക്കൂ! ഇതാ, മിദ്യാ​ന്റെ പാളയത്തെ യഹോവ നിങ്ങളു​ടെ കൈയിൽ തന്നിരി​ക്കു​ന്നു.” 16 എന്നിട്ട്‌ ആ 300 പേരെ മൂന്നു പടക്കൂ​ട്ട​മാ​യി വിഭാ​ഗിച്ച്‌ അവരുടെയെ​ല്ലാം കൈയിൽ കൊമ്പു​കൊണ്ടുള്ള വാദ്യ​ങ്ങ​ളും+ വലിയ കുടങ്ങ​ളും കുടങ്ങൾക്കു​ള്ളിൽ തീപ്പന്ത​ങ്ങ​ളും കൊടു​ത്തു.

  • ന്യായാധിപന്മാർ 15:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അപ്പോൾ ഒരു ആൺകഴു​ത​യു​ടെ പച്ചത്താ​ടിയെല്ല്‌ ശിം​ശോ​ന്റെ കണ്ണിൽപ്പെട്ടു. ശിം​ശോൻ ചെന്ന്‌ അത്‌ എടുത്ത്‌ 1,000 പേരെ കൊന്നു.+ 16 പിന്നെ ശിം​ശോൻ പറഞ്ഞു:

      “ഒരു കഴുത​യു​ടെ താടിയെ​ല്ലുകൊണ്ട്‌ ഒരു കൂമ്പാരം, രണ്ടു കൂമ്പാരം!

      ഒരു കഴുത​യു​ടെ താടിയെ​ല്ലുകൊണ്ട്‌ ഞാൻ 1,000 പേരെ കൊന്നു.”+

  • 1 ദിനവൃത്താന്തം 11:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 യോവാബിന്റെ+ സഹോ​ദ​ര​നായ അബീശായി+ വേറെ മൂന്നു പേരിൽ തലവനാ​യി​ത്തീർന്നു. അബീശാ​യി കുന്തം​കൊണ്ട്‌ 300 പേരെ കൊന്നു. ആദ്യത്തെ മൂന്നു പേരെ​പ്പോ​ലെ അയാളും കീർത്തി നേടി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക